|    Oct 23 Tue, 2018 7:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളശബ്ദം മാനേജിങ് എഡിറ്ററും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ബി എ രാജാകൃഷ്ണന്റെ  നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.  ജനകീയ മാധ്യമ പ്രവര്‍ത്തനത്തിന്റെ  മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മാധ്യമ രംഗത്തിന് പുതുമയുള്ള ഒരു പ്രവര്‍ത്തന ശൈലി അദ്ദേഹം നല്‍കി. സാധാരണക്കാര്‍ക്ക് മനസ്സിലാവേണ്ട കാര്യങ്ങള്‍ ഏറ്റവും  ലളിതവും സുതാര്യവുമായ  രീതിയില്‍ പകര്‍ന്നു കൊടുത്ത് കേരളശബ്ദത്തിന്റെ സ്വീകാര്യത കേരളത്തില്‍ പൊതുവിലും  മറുനാടന്‍ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും ഉറപ്പുവരുത്തുന്നതില്‍  ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം വഹിച്ചതെന്നും പിണറായി പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
കൊല്ലം: കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് എഡിറ്ററായ ഡോ. ബി എ രാജാകൃഷ്ണന്റെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അനുശോചിച്ചു. കേരളത്തിലെ മാധ്യമ രംഗത്ത് വേറിട്ടവഴിയിലൂടെ സഞ്ചരിച്ച അദ്ദേഹം മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതില്‍ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. കലാസാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ കാലത്തെ അതിജീവിക്കുന്നതാണെന്നും അദ്ദേഹം  അനുശോചനത്തില്‍ അറിയിച്ചു.
കേരള കാര്‍ട്ടൂണ്‍ അക്കാദമി
കൊല്ലം: ഡോ. രാജാകൃഷ്ണന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ് അനുശോചിച്ചു. മലയാള കാര്‍ട്ടൂണിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു രാജാകൃഷണനെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss