|    Feb 22 Wed, 2017 1:10 am
FLASH NEWS

രാജസ്ഥാന്‍ 221ന് പുറത്ത്; ഡല്‍ഹിക്ക് 153 വിജയലക്ഷ്യം

Published : 24th November 2016 | Posted By: SMR

കൃഷ്ണഗിരി: രണ്ടാം ഇന്നിങ്‌സില്‍ 221ന് രാജസ്ഥാനെ പുറത്താക്കിയ ഡല്‍ഹി, കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി മല്‍സരം കൈപ്പിടിയിലൊതുക്കി. 153 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ മൂന്നിന് 51 എന്ന നിലയിലാണ്.
ഗൗതം ഗംഭീര്‍ (2), ഉന്മുക്ത് ചന്ദ് (5) എന്നിവരും മിന്നും ഫോമിലുള്ള ഋഷഭ് പന്തും പുറത്തായത് തിരിച്ചടിയാണെങ്കിലും 35 റണ്‍സുമായി ശിഖര്‍ ധവാന്‍ ക്രീസിലുണ്ടെന്നത് ഡല്‍ഹിക്ക് ആശ്വാസം പകരുന്നു. അഞ്ച് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ വികാസ് ടോക്കാസാണ് ധവാനൊപ്പം ക്രീസില്‍. രാജസ്ഥാനു വേണ്ടി പങ്കജ് സിങും ചൗധരിയും ഓരോ വിക്കറ്റ് നേടി. ഋഷഭ് പന്ത് റണ്ണൗട്ടാവുകയായിരുന്നു. ഒന്നിന് 19 എന്ന സ്‌കോറില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് ലഞ്ചിനു മുമ്പുതന്നെ നാലു വിക്കറ്റുകള്‍ നഷ്ടമായി. ഒരുഘട്ടത്തില്‍ 5ന് 99 എന്ന നിലയിലായിരുന്ന രാജസ്ഥാനെ രാജേഷ് ബിഷ്‌ണോയി(89)യുടെ അര്‍ധസെഞ്ച്വറിയാണ് അല്‍പമെങ്കിലും പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.
മൂന്നാംദിനം കളി തുടര്‍ന്ന രാജസ്ഥാന് ആദ്യ ഇന്നിങ്‌സി ല്‍സെഞ്ച്വറി നേടിയ അമിത് ഗൗതമി(34)ന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ പ്രദീപ് സങ്‌വാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് ഗൗതം പുറത്തായത്. ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നൈറ്റ് വാച്ച്മാനായെത്തിയ തന്‍വീര്‍ ഉല്‍ ഹഖിനെയും സങ്‌വാന്‍ പുറത്താക്കി. തുടര്‍ന്നെത്തിയ പുനീത് യാദവും മഹിപാല്‍ ലൊമോറും ലഞ്ചിന് മുമ്പുതന്നെ കൂടാരംകയറിയതോടെ രാജസ്ഥാന്‍ വന്‍ തോല്‍വി മുന്നില്‍ക്കണ്ടു. എന്നാല്‍, ആറാമനായി ക്രീസിലെത്തിയ രാജേഷ് ബിഷ്‌ണോയി ഏതാണ്ട് ഒറ്റയ്ക്കുതന്നെ ഡല്‍ഹി ബൗളിങ്ങിനെ കടന്നാക്രമിച്ചും പ്രതിരോധിച്ചും രാജസ്ഥാനെ മുന്നോട്ടു നയിച്ചു.
രാജസ്ഥാന്‍ സ്‌കോര്‍ 218ല്‍ എത്തിച്ചശേഷമാണ് 162 പന്തില്‍നിന്ന് നാലു സിക്‌സറും എട്ടു ബൗണ്ടറിയും നേടിയ ബിഷ്‌ണോയി സെഞ്ച്വറിക്ക് 11 റണ്‍സ് അകലെ പുറത്തായത്. പ്രദീപ് സങ്‌വാനായിരുന്നു ഈ വിക്കറ്റും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ചേതന്‍ ബിസ്ത് (25) മാത്രമാണ് ബിഷ്‌ണോയിക്ക് പിന്തുണ നല്‍കിയത്.
രാജസ്ഥാന്‍ നിരയില്‍ ഏഴുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഡല്‍ഹിക്കായി പ്രദീപ് സങ്‌വാനും സ്പിന്നര്‍ മനന്‍ ശര്‍മയും മൂന്നു വിക്കറ്റ് വീതം നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക