|    Dec 11 Tue, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാന്‍: മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍

Published : 5th December 2018 | Posted By: kasim kzm

ആല്‍വാര്‍ (രാജസ്ഥാന്‍): പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് നിരോധനം, റഫേല്‍ ഇടപാടിലെ അഴിമതി, തൊഴിലില്ലായ്മ എന്നിവ പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ട് എവിടെയാണ് അത് നടപ്പാക്കിയതെന്നും രാഹുല്‍ ചോദിച്ചു. മോദി പറഞ്ഞ വാഗ്ദാനം നടപ്പാക്കിയിരുന്നുവെങ്കില്‍ എന്തിനാണ് നാലു യുവാക്കള്‍ ആല്‍വാറില്‍ ആത്മഹത്യ ചെയ്തതെന്ന് ആല്‍വാര്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ചോദിച്ചു.
കഴിഞ്ഞമാസം ആല്‍വാറില്‍ തീവണ്ടിക്ക് മുമ്പില്‍ ചാടി നാല് യുവാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോലിയില്ലാത്തതില്‍ നിരാശരായിട്ടാണ് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലിസ് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി എല്ലായിടത്തും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമാണ് മുഴക്കുന്നതെങ്കിലും പ്രവര്‍ത്തിക്കുന്നത് അനില്‍ അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ആരോപിച്ചു. അനില്‍ അംബാനി കീ ജയ്, മെഹുല്‍ ചോക്‌സി കീ ജയ്, നീരവ് മോദി കീ ജയ്, ലളിത് മോദി കീ ജയ് എന്നതാണ് മോദിയുടെ ഇപ്പോഴത്തെ മുദ്രാവാക്യം.
കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍ എല്ലാവരും ഉള്‍പ്പെട്ട മുഴുവന്‍ രാജ്യത്തെയുമാണ് ഭാരത് മാതാ എന്ന് പറയുന്നത്. ഭാരത് മാതാ എന്ന് നിരന്തരം പറയുന്ന മോദി എന്തുകൊണ്ട് കര്‍ഷകരെ മറക്കുന്നു? 3.5 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കര്‍ഷകനെ അവഗണിക്കുന്നത്-രാഹുല്‍ ചോദിച്ചു. റഫേല്‍ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. മോദി സര്‍ക്കാര്‍ രാജ്യത്തെ 15 പ്രധാന കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss