|    Dec 19 Wed, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരേ ജസ്വന്ത് സിങിന്റെ മകന്‍ മല്‍സരിക്കും

Published : 18th November 2018 | Posted By: kasim kzm

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യക്കെതിരേ ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ് സപ്തംബറിലാണ് ബിജെപി വിട്ട് കോണ്‍ഗ്രസ്സിലെത്തിയത്.
വസുന്ധരരാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലത്തില്‍ നിന്നാണ് മാനവേന്ദ്ര സിങ് ജനവിധി തേടുന്നത്. ഡിസംബര്‍ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ജസ്വന്ത് സിങിന് 2014ല്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മാനവേന്ദ്ര സിങ് ബിജെപിയുമായി ഇടഞ്ഞത്. തുടര്‍ന്ന്, ബാര്‍മറില്‍ മാനവേന്ദ്രസിങ് സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് തോറ്റിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss