|    Jun 23 Sat, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാന്‍ ബിജെപിയില്‍ തമ്മിലടി

Published : 6th February 2018 | Posted By: kasim kzm

ജെയ്പൂര്‍: ഉപതിരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിക്കു പിന്നാലെ രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന അജ്മീര്‍, അല്‍വാര്‍ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലും ബിജെപി കോണ്‍ഗ്രസ്സിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. സിറ്റിങ് സീറ്റുകളിലെ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാനത്തെ വസുന്ധര രാജെ വിരുദ്ധ ക്യാംപ് ഉപതിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരികയായിരുന്നു. ബിജെപി എംഎല്‍എമാര്‍ പങ്കെടുത്ത ഞായറാഴ്ചയിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരിച്ചടിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തിരിച്ചുവരണമെന്നും എംഎല്‍എമാര്‍ വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss