|    Dec 14 Thu, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാനില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു

Published : 14th July 2017 | Posted By: fsq

 

ജയ്പൂര്‍: രാജസ്ഥാനിലെ നഗൗറില്‍ പോലിസും രജ്പുത് സമുദായാംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഗൗര്‍ പോലിസ് സൂപ്രണ്ട് അടക്കം 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘത്തലവന്‍ അനന്‍പാല്‍ സിങിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് രജ്പുത് സമുദായാംഗങ്ങളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രജ്പുത് സമുദായാംഗങ്ങളുടെ റാലി അക്രമാസക്തമായതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് ഒരാള്‍ കൊല്ലപ്പെട്ടത്. എന്നാല്‍ തങ്ങള്‍ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. പരിക്കേറ്റ 25 പേരില്‍ 19 പേരും പോലിസുകാരാണ്. ആള്‍ക്കൂട്ടം പോലിസുകാരില്‍ നിന്ന് എകെ-47 തോക്കുകളും സര്‍വീസ് റിവോള്‍വറുകളും പിടിച്ചെടുത്തു. 10 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 24നായിരുന്നു പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ അനന്‍പാല്‍ സിങ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ഉണ്ടാവുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിലാണ് രജ്പുത് സമുദായാംഗങ്ങള്‍. അതേസമയം, ആനന്ദ്പാല്‍ സിങിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ലെന്നു രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക