|    Nov 17 Sat, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാനില്‍ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ 42 ലക്ഷത്തിലേറെ വ്യാജ വോട്ടര്‍മാര്‍ വോട്ടര്‍പ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് പ്രതിനിധിസംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെക്കണ്ട് ആവശ്യപ്പെട്ടു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കണ്ടത്. പ്രതിനിധിസംഘത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, സി പി ജോഷി, അവിനാശ് പാണ്ഡെ എന്നിവരുമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss