|    Mar 26 Sun, 2017 8:41 pm
FLASH NEWS

രാജസ്ഥാനില്‍ വിമാനം തകര്‍ന്ന് വീണു

Published : 13th June 2016 | Posted By: mi.ptk

mig-27

ജോധ്പൂര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 27 തകര്‍ന്നുവീണു. ജോധ്പൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ജനവാസ മേഖലിയുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വിമാനം വീണത്. ഗ്രാമീണരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൈലറ്റുമാര്‍ സുരക്ഷിതരാണ്.
വിമാനം വീണ് രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.ജോധ്പൂര്‍ വ്യോമ താവളത്തില്‍ നിന്ന് പരിശീലനത്തിനായി പറന്നവിമാനമാണ് അപകടത്തില്‍പെട്ടത്.  പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. യന്ത്രത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ നിര്‍മ്മിത മിഗ് 27 വ്യോമസേനയുടെ  ഏറ്റവും പഴക്കം ചെന്ന വിമാനങ്ങളിലൊന്നാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക