|    Mar 24 Fri, 2017 7:50 pm
FLASH NEWS

രാജസ്ഥാനില്‍ റോഡപകടത്തില്‍ 26 മരണം

Published : 8th July 2016 | Posted By: SMR

ജയ്പൂര്‍/ജോധ്പൂര്‍: രാജസ്ഥാനില്‍ രണ്ടു വ്യത്യസ്ത റോഡപകടങ്ങളിലായി 26 പേര്‍ മരിച്ചു. 45 പേര്‍ക്കു പരിക്കേറ്റു. സിരോഹി ജില്ലയില്‍ വീരവീര്‍പൂര്‍ ഗ്രാമത്തിനടുത്ത് ട്രക്ക് കയറിയാണ് 13 പേര്‍ മരിച്ചത്. ഇവിടെ 11 പേര്‍ക്ക് പരിക്കേറ്റു. മല്‍സരയോട്ടം നടത്തിയ രണ്ടു ബസ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച യുവാക്കളാണ് മറ്റൊരു ട്രക്ക് കയറി മരിച്ചത്. ദില്‍വാര ജില്ലയില്‍ കഴിഞ്ഞദിവസം രാത്രി ട്രാക്ടറും ലോറിയും തമ്മിലിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നു കുട്ടികളും ഏഴു സ്ത്രീകളുമടക്കം 13 പേര്‍ മരിച്ചത്. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രാക്ടറില്‍ സഞ്ചരിച്ച ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

 

 

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക