|    Oct 21 Sun, 2018 12:17 am
FLASH NEWS
Home   >  Kerala   >  

രാജസ്ഥാനില്‍ മലയാളി പെണ്‍കുട്ടിയെ 23 പേര്‍ ബലാല്‍സംഗം ചെയ്തു

Published : 29th September 2017 | Posted By: G.A.G

ബിക്കാനീര്‍ :  രാജസ്ഥാനിലെ ബിക്കാനീറില്‍ മലയാളി പെണ്‍കുട്ടിയെ 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളുടെ മകളാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ബിക്കാനിറിലെ തന്റെ സ്ഥലം പരിശോധിക്കാന്‍ എത്തിയ യുവതി ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറില്‍ വന്ന രണ്ടുപേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. പെണ്‍കുട്ടി ഇത് നിരസിച്ചപ്പോള്‍ ഇവര്‍ ബലം പ്രയോഗിച്ചു വണ്ടിയില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. പിന്നീട്് കാറിനകത്തു വച്ച് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഒരു സര്‍ക്കാര്‍ പവര്‍ഹൗസിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം മുഴുവന്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയ സ്ഥലത്തു തന്നെ തിരിച്ചെത്തിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss