|    Jun 20 Wed, 2018 5:17 pm
FLASH NEWS
Home   >  National   >  

രാജസ്ഥാനില്‍ മനുഷ്യരില്‍ മരുന്നുപരീക്ഷണം; 16 പേര്‍ ആശുപത്രിയില്‍

Published : 22nd April 2018 | Posted By: sruthi srt

ജയ്പൂര്‍: രാജസ്ഥാനില്‍ വിദേശ മരുന്നു കമ്പനി മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്നു പരീക്ഷണം നടത്തിയതായി ആരോപണം. 500 രൂപ ദിവസക്കൂലി നല്‍കിയാണ് 21 പേരില്‍ കമ്പനി പരീക്ഷണം നടത്തിയതെന്നാണ് റിപോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അവശരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അനധികൃത മരുന്ന് പരീക്ഷണം സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. അവശനിലയിലായ 16 പേരെയാണ് ചുരു ജില്ലയിലെ ജല്‍പാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഏപ്രില്‍ 18 മുതലാണ് തങ്ങള്‍ക്ക് മരുന്ന് നല്‍കിയതെന്നും പരീക്ഷണത്തിന് ഇരയാക്കപ്പെട്ട വ്യക്തികളിലൊരാള്‍ വ്യക്തമാക്കിയതായി എഎന്‍ ഐ അറിയിച്ചു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിനായി ഓഫിസര്‍മാരെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ആശുപ്രതിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെല്ലാം തൊഴിലാളികളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss