|    Dec 15 Sat, 2018 12:01 pm
FLASH NEWS
Home   >  National   >  

രാജസ്ഥാനില്‍ മദ്യത്തിന് ‘പശു സെസ്സ്’

Published : 7th June 2018 | Posted By: sruthi srt

ജയ്പുര്‍: രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവര്‍ ഇനി സര്‍ചാര്‍ജായി പണം നല്‍കണം. ഈ പണം പശുക്കളുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുക. ഈ വര്‍ഷം തന്നെ പശു സെസ്സ് തീരുമാനം ഉണ്ടാവുമെന്നാണ് റിപോര്‍ട്ട്.ഇതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും സംസ്ഥാനത്ത് വില വര്‍ധിക്കും. സംസ്ഥാന ധനവകുപ്പായിരിക്കും സെസ്സ് തുക നിശ്ചയിക്കുക.

ഇപ്പോള്‍ വസ്തുട ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്സ്’ ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത് ആരംഭിച്ചത്. ഈ തുകയും വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.പ്രത്യേക സെസ്സ് വഴി പശുസംരക്ഷണത്തിന് 500 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss