|    Dec 15 Sat, 2018 7:27 pm
FLASH NEWS

രാജസ്ഥാനില്‍ ബൈക്ക് റൈഡറുടെ മരണം: ദുരൂഹതയെന്ന് മാതാവ്

Published : 1st September 2018 | Posted By: kasim kzm

തലശ്ശേരി: ന്യൂമാഹി മങ്ങാട് കക്രന്റവിട ടി കെ അശ്ബാക്ക് മോന്‍ രാജസ്ഥാനിലെ ജയ്‌സാല്‍ മീരില്‍ മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് മാതാവ് ടി കെ സുബൈദ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ഇക്കഴിഞ്ഞ 16ന് ബൈക്ക് റൈഡിങ് പരിശീലനത്തിനിടെ മകന്‍ മരിച്ചെന്ന വിവരം സുഹൃത്താണ് അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരു മകനായ അര്‍ഷാദും ബന്ധുക്കളും രാജസ്ഥാനില്‍ പോവാന്‍ തയ്യാറെടുത്തപ്പോള്‍ സുഹൃത്ത് പല കാരണങ്ങളും പറഞ്ഞ് യാത്രമുടക്കിയത് സംശയത്തിന് ഇടയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
സുഹൃത്തും മകനും തമ്മില്‍ റൈഡിങുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായിരുന്നതായും ഇതേത്തുടര്‍ ന്ന് ക്യാപ്റ്റനായ മകന്‍ സുഹൃത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തിനെ ടീമില്‍ തിരിച്ചെടുത്തു. പിന്നീട് വീട്ടില്‍ വന്ന ടീം മാനേജര്‍ സാബിക്കും മകന്റെ മരണത്തില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു.
അപകടം നടന്ന സമയത്ത് കാര്യങ്ങള്‍ തിരക്കാതെ സുഹൃത്ത് ലോഡ്ജിലേക്ക് പോയതും സംശയം ബലപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാനത്ത് നടന്ന മരണത്തെ കുറിച്ച് കാര്യക്ഷമമായി അന്വേഷിക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമൊണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss