|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാനില്‍ ബിജെപി എംഎല്‍എ ജ്ഞാന്‍ദേവ് ഓജ പാര്‍ട്ടി വിട്ടു

Published : 20th November 2018 | Posted By: kasim kzm

രാജസ്ഥാന്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ജ്ഞാന്‍ദേവ് ഓജ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഓജ പറഞ്ഞു. ഡിസംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓജയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടില്ല. ഓജയുടെ സിറ്റിങ് സീറ്റായ ആല്‍വാറിലെ രാംഘട്ടില്‍ സുഖ്‌വന്ത് സിങിനാണ് സീറ്റ് നല്‍കിയത്.
ജെഎന്‍യു വിദ്യാര്‍ഥി സമരകാലത്ത് നടത്തിയ വിവാദ പ്രസ്താവനകളിലൂടെ ഓജ വിവാദനായകനായിരുന്നു. കാംപസില്‍ നിന്നു ഗര്‍ഭനിരോധന ഉറകളും എല്ലിന്‍ കഷണങ്ങളും കണ്ടെത്തിയിരുന്നെന്നു 2016ല്‍ ഓജ പറഞ്ഞതാണ് വിവാദമായത്. 2017 ഏപ്രിലില്‍ ആല്‍വാറില്‍ പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്ന് ഓജ പറഞ്ഞിരുന്നു.
നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, പശുക്കടത്തുകാര്‍ പശുക്കളെ കൊല്ലുന്നവരാണ്. അവര്‍ക്കു നേരെ നിയമം കൈയിലെടുത്താല്‍ ഒരു കുറ്റവുമില്ലെന്നും അവര്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാതിരിക്കാനാണ് ഇതെന്നും ഓജ പറഞ്ഞിരുന്നു. പശുക്കളെ കടത്തുന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടണമെന്നും ഓജ കൂട്ടിച്ചേര്‍ത്തിരുന്നു.
ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് ഫലപ്രഖ്യാപനമുണ്ടാവും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss