|    Jan 22 Sun, 2017 11:22 am
FLASH NEWS

രാജസ്ഥാനില്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ക്ക് വിജയം

Published : 25th July 2016 | Posted By: sdq

ജയ്പൂര്‍: രാജസ്ഥാനില്‍ പത്താം ക്ലാസ് പരീക്ഷക്ക് ഹാജരാത്ത 19 കുട്ടികള്‍ക്ക് ഉന്നത വിജയം. അതേസമയം, എല്ലാം വിഷയത്തിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഫലത്തില്‍ കുട്ടികള്‍ ഹാജരായില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ സരസ്വതി ബാല മന്ദിരത്തിലാണ് സംഭവം. 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ പരീക്ഷ എഴുതാത്ത ഒന്നും രണ്ടും കുട്ടികളല്ല 19 വിദ്യാര്‍ഥികളാണ് വിജയിച്ചിത്. 80 ല്‍ 44 മാര്‍ക്ക് വരെ നേടിയാണ് വിദ്യാര്‍ഥികള്‍ വിജയിച്ചിരിക്കുന്നത്. കൂടാതെ, എല്ലാം പരീക്ഷയ്ക്കും ഹാജരായ വിദ്യാര്‍ഥികളുടെ ഫലത്തി്ല്‍ പരീക്ഷയ്ക്ക് ഹാജരായില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിഷയം വിവാദമായതോടെ രാജസ്ഥാന്‍ വിദ്യാഭ്യാസ ബോര്‍ഡ് അധികൃതര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഉത്തര പേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്തിയവരുടെ മേല്‍ കെട്ടിവച്ച് തടിതപ്പിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക