|    Dec 15 Sat, 2018 7:00 pm
FLASH NEWS
Home   >  National   >  

രാജസ്ഥാനില്‍ നിന്ന് കാണാതായ ആള്‍ പാക് ജയിലില്‍

Published : 8th June 2018 | Posted By: sruthi srt

രാജസ്ഥാന്‍: രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ ആള്‍ പാകിസ്ഥാന്‍ ജയിലില്‍. ബുണ്ടി ജില്ലയിലെ രാംപുരിയ ഗ്രാമത്തില്‍ നിന്ന് കാണാതായ ജുഗ്രഭില്ലാണ് പാകിസ്ഥാനിലെ കറാച്ചി ജയിലില്‍ ഇപ്പോഴുള്ളത്. പോലിസാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ എങ്ങനെ ജയിലില്‍ എത്തിയതെന്ന് അന്വേഷിക്കും മാനസിക രോഗമുള്ള വ്യക്തിയാണ് ജുഗ്ര ഇയാള്‍ എങ്ങനെ പാകിസ്ഥാനിലെത്തി എന്നത് വ്യക്തമല്ലെന്നും പോലിസ് പറഞ്ഞു.

ഭില്‍ പാകിസ്ഥാനിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അയാളുടെ കുടുംബം സര്‍ക്കാരിന്റ് സഹായം തേടിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഒരു ദിവസം രാത്രി പെട്ടെന്നായിരുന്നു ഭില്ലിനെ വീട്ടില്‍ നിന്ന് കാണാതായതെന്ന് പിതാവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss