|    May 28 Sun, 2017 1:05 am
FLASH NEWS

രാജസ്ഥാനില്‍ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റു

Published : 9th July 2016 | Posted By: SMR

കോട്ട: രാജസ്ഥാനില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി 1.25ലക്ഷം രൂപയ്ക്കു വിറ്റു. പ്രതാപ്ഗഡ് ഗ്രാമക്കാരിയായ പെണ്‍കുട്ടിയെ ബന്‍സ്വാദ നഗരത്തില്‍ നിന്നാണ് മഞ്ജു മീണ എന്ന സ്ത്രീ തട്ടിക്കൊണ്ടുപോയത്. മധ്യപ്രദേശിലെ ഖേട്ടാഖേദ ഗ്രാമത്തില്‍ ബാലികയെ സ്ത്രീ ആറ് ദിവസം ബന്ദിയാക്കി. പിന്നീട് ധര്‍മരാജ് ബെയര്‍വ(25) എന്ന തൊഴിലാളിക്കു വിറ്റു. ധര്‍മരാജ് പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്ന് ഉദ്യോഗ് നഗര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമര്‍സിങ് റാത്തോഡ് അറിയിച്ചു.
കോട്ടയിലെ അമരഥം കോളനിയിലെ വീട്ടിലാണ് ധര്‍മരാജ് പെണ്‍കുട്ടിയെ തടഞ്ഞുവച്ചത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലിസിനെ സമീപിക്കുകയായിരുന്നു. ബാലികയെ ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ക്കു കൈമാറി. കുട്ടിയെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി. ധര്‍മരാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മീണയെ പിടികൂടാന്‍ പോലിസ് മധ്യപ്രദേശിലേക്കു പോയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day