|    Nov 17 Sat, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാനില്‍ കാലിക്കച്ചവടക്കാരനെ തല്ലിക്കൊന്നു

Published : 10th August 2018 | Posted By: kasim kzm

കോട്ട: രാജസ്ഥാനില്‍ കാലിക്കച്ചവടക്കാരനെ തല്ലിക്കൊന്നു. ധന്നലാല്‍ ഗുജാര്‍ (30) ആണു മരിച്ചത്. ഗുജാര്‍ വിറ്റ പശുക്കള്‍ മതിയായ പാല്‍ തരുന്നില്ല എന്നാരോപിച്ച് പ്രകാശ് ഗുജാര്‍ (30) ആണ് ധന്നലാലിനെ വടി കൊണ്ട് തല്ലിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ബാറന്‍ സിറ്റിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടു കോട്ടയിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ധന്നലാലിന്റെ മകന്‍ ചില പശുക്കളെ പ്രകാശിന്റെ കുടുംബത്തിനു വിറ്റിരുന്നു. മതിയായ പാല്‍ കിട്ടാത്തതിനെ തുടര്‍ന്നു പ്രകാശും ധന്നലാലും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ആക്രമണത്തിനു ശേഷം മുങ്ങിയ പ്രകാശിനെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്ന് ബാറന്‍ സിറ്റി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കലുറാം വര്‍മ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss