|    Oct 16 Tue, 2018 12:34 am
FLASH NEWS
Home   >  National   >  

രാജസ്ഥാനിലെ ആശുപത്രിയില്‍ 51 ദിവസത്തിനകം മരിച്ചത് 81 കുട്ടികള്‍

Published : 1st September 2017 | Posted By: G.A.G

ജയ്പ്പൂര്‍ : ഖൊരഖ് പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് ഇതേ ആശുപത്രിയിലും രാജസ്ഥാനിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെയും  കൂട്ട ശിശു മരണത്തിന്റെ കണക്കുകള്‍ പുറത്തു വന്നു.
ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ബന്‍സ് വാരയിലെ മഹാത്മാ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 51 ദിവസത്തിനുള്ളില്‍ 81 നവജാത ശിശുക്കള്‍ മരിച്ചതിന്റെ കണക്കുകളാണ് പുറത്തുവന്നത്. പോഷകാഹാര കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 20 ലക്ഷത്തോളം പേര്‍ താമസിക്കുന്ന ആദിവാസി മേഖലയിലാണ് ആശുപത്രി. പ്രദേശത്തുള്ള ഏക ആശുപത്രിയാണിത്. പോഷകാഹാര കുറവിന് പുറമേ, ന്യുമോണിയ, തൂക്കക്കുറവ്, അണുബാധ എന്നിവയും കുട്ടികളുടെ മരണത്തിന് കാരണമായെന്നാണ് റിപോര്‍ട്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ ബിആര്‍ഡി ആശുപത്രിയില്‍ കൂടുതല്‍ ശിശുമരണം നടന്നതായ കണക്കുകളും പുറത്തു വന്നു. കഴിഞ്ഞദിവസം 48 മണിക്കൂറിനിടെ 35 കുട്ടികള്‍ മരിച്ച ഈ ആശുപത്രിയില്‍ ഇന്നലെ 16 കുട്ടികളും ഇന്ന്് 19 കുട്ടികളും മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം ഇവിടെ മരിച്ച കുട്ടികളുടെ എണ്ണം 1304 ആയി. പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പാള്‍ ഡോ. പികെ സിങ് അറിയിച്ചതാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss