|    Oct 20 Fri, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാജരാജേശ്വരക്ഷേത്രത്തിലെ ആന ചരിഞ്ഞു

Published : 8th July 2016 | Posted By: SMR

ളിപ്പറമ്പ്: ഉത്തരകേരളത്തിലെ ഏറ്റവും പ്രൗഢിയുള്ള ആനകളിലൊന്നായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ ശിവസുന്ദരം എന്ന ആന ചരിഞ്ഞു. ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ് ഇന്നലെ രാവിലെ ചരിഞ്ഞത്. ആനയെ കാണാത്തതിനെ തുടര്‍ന്ന് രാജരാജേശ്വര ക്ഷേത്ര ഗസ്റ്റ് ഹൗസ് ജീവനക്കാരനായ എ പി കെ വിനോദ് പരിശോധിച്ചപ്പോഴാണ് ചരിഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നു രാവിലെ 10ഓടെ തളിപ്പറമ്പ് വെറ്ററിനറി പോളി ക്ലിനിക്ക് സര്‍ജന്‍ ഡോ. ഇ സോയ സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ഉച്ചയോടെ കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് സര്‍ജനെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി. അതേസമയം, പാപ്പാന്‍മാരുടെ ഉപദ്രവം കാരണമാണ് ആന ചരിഞ്ഞതെന്നാരോപിച്ച് ക്ഷേത്രം ട്രസ്റ്റികളും വിശ്വാസികളും രംഗത്തെത്തി. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ക്ഷേത്രം ട്രസ്റ്റി എന്‍ കെ ഇ ചന്ദ്രശേഖരന്‍ നമ്പൂതിരി ആവശ്യപ്പെട്ടു.
ആനയുടെ മരണം നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് പോലിസിനും വനം വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി. ദേവസ്വം അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് സെക്രട്ടറി കെ രഞ്ജിത്തും പരാതി നല്‍കിയിട്ടുണ്ട്.
ആനയ്ക്ക് ഏകദേശം 30 വയസ്സ് പ്രായമുണ്ട്. മദപ്പാടുള്ളതിനാല്‍ കാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ചാണു കെട്ടിയിരുന്നത്. ഇതിനാല്‍ തന്നെ രണ്ട് വര്‍ഷത്തിലേറെയായിഉല്‍സവങ്ങള്‍ക്കൊന്നും എഴുന്നള്ളിക്കാറില്ല. ഇതിനിടെയാണ് ആന ഇന്നലെ ചരിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ വ്യവസായി മാരിയപ്പന്‍ ചെട്ടിയാരാണ് ആനയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക