|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

രാജപക്‌സെ എസ്എല്‍എഫ്പി വിട്ട് പീപ്പിള്‍സ് പാര്‍ട്ടിയില്‍

Published : 12th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹീന്ദ രാജപക്‌സെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയില്‍ (എസ്എല്‍എഫ്പി) നിന്ന് രാജി വച്ച് പുതുതായി രൂപീകരിച്ച ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എസ്എല്‍പിപി) ചേര്‍ന്നു. പ്രസിഡന്റ്് മൈത്രിപാല സിരിസേനയുടെ എസ്എല്‍എഫ്പിയുമായുള്ള അഞ്ച് പതിറ്റാണ്ടോളം നീണ്ട ബന്ധമാണു സിരിസേന അവസാനിപ്പിക്കുന്നത്. വിവാദ നീക്കത്തിലൂടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ രാജപക്‌സെ അടുത്തവര്‍ഷം ജനുവരി അഞ്ചിനു നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ ബാനറില്‍ മല്‍സരിക്കുമെന്ന സൂചനയാണു നല്‍കുന്നത്. സ്വന്തം അനുകൂലികള്‍ രൂപീകരിച്ച എസ്എല്‍പിപിയില്‍ ഇന്നലെയാണു രാജപക്‌സെ അംഗത്വമെടുത്തത്.
1951ല്‍ സ്ഥാപിച്ച ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാപകാംഗമാണു രാജപക്‌സെയുടെ പിതാവ് ആല്‍വിന്‍ രാജപക്‌സെ. കഴിഞ്ഞവര്‍ഷമാണ് മഹീന്ദ രാജപക്‌സെയുടെ അനുയായികള്‍ എസ്എല്‍പിപി എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപംനല്‍കിയത്. രാജപക്‌സെയ്ക്ക് രാഷ്ട്രീയത്തിലേക്ക് പുനപ്രവേശനം നടത്തുന്നതിന് വേണ്ടിയായിരുന്നു പാര്‍ട്ടി രൂപീകരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരം നടന്ന 340 സീറ്റുകളില്‍ മൂന്നിലൊന്ന് എസ്്എല്‍പിപി നേടിയിരുന്നു. 2005 മുതല്‍ ഒരു ദശാബ്ദക്കാലം ശ്രീലങ്കന്‍ പ്രസിഡന്റ്ായിരുന്ന രാജ്പക്‌സെ 2015 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ടിരുന്നു.
റെനില്‍ വിക്രംസിംഗെയുടെ യൂനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണു സിരിസേന രാജപക്‌സെയെ പരാജയപ്പെടുത്തി പ്രസിഡന്റായി അധികാരത്തിലെത്തിയത്. എന്നാല്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ നിലനിന്ന അധികാര തര്‍ക്കങ്ങളും നയപരമായ പ്രശ്‌നങ്ങളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ഈ വര്‍ഷം ഒക്ടോബര്‍ 26ന് റെനില്‍ വിക്രംസിംഗെയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പ്രസിഡന്റ് സിരിസേന പുറത്താക്കി. തുടര്‍ന്നാണ് തദ്സ്ഥാനത്ത് രാജപക്‌സെയെ സിരിസേന പ്രധാനമന്ത്രിയായി അവരോധിച്ചത്. മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ക്കൊടുവിലാണ് സിരിസേന തനിക്കൊപ്പം നിര്‍ത്തിയത്. റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനു രണ്ടു വര്‍ഷം കാലാവധി ബാക്കിനില്‍ക്കവെയാണു സിരിസേന രാജപക്‌സെയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്.ഏറെനാള്‍ നിണ്ടുനിണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് സിരിസേന വെള്ളിയാഴ്ചയാണ് ഒപ്പുവച്ചത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss