|    May 25 Thu, 2017 11:47 pm
FLASH NEWS

രാജപക്‌സെയുടെ സഹോദരന് ജാമ്യം

Published : 1st October 2016 | Posted By: SMR

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ സഹോദരന്‍ ഗോതഭയ രാജപക്‌സെയ്ക്ക് ഒഴുകുന്ന ആയുധശാല അഴിമതിക്കേസില്‍ ജാമ്യം.
ഗല്ലേ തുറമുഖത്തിനു സമീപം ഒഴുകുന്ന ആയുധശാല സ്ഥാപിക്കുന്നതിനായി പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഗോതഭയ രാജപക്‌സെയടക്കമുള്ളവര്‍ സ്വകാര്യ കമ്പനിയെ അനധികൃതമായി സഹായിച്ചുവെന്ന കേസിലാണ് ജാമ്യം. അഴിമതിയിലൂടെ രാജ്യത്തിന് 1,140 കോടി നഷ്ടമുണ്ടായെന്നു കോടതി വ്യക്തമാക്കി.
അഴിമതിവിരുദ്ധ കമ്മീഷന്‍ ഫയല്‍ചെയ്ത കേസില്‍ രാജപക്‌സെയും പ്രതികളായ മറ്റ് ആറുപേരും ഇന്നലെ കൊളംബോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day