|    Mar 26 Sun, 2017 11:14 am
FLASH NEWS

രാജന്‍ കേസിലെ ദൃക്‌സാക്ഷി രാജന്‍ അന്തരിച്ചു

Published : 16th September 2016 | Posted By: SMR

കുന്ദമംഗലം: ഏറെ വിവാദമായ രാജന്‍ കൊലക്കേസിലെ പ്രധാന ദൃക്‌സാക്ഷി ചാത്തമംഗലം കാനങ്ങോട്ട് രാജന്‍ (68) അന്തരിച്ചു. ആര്‍ഇസി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ കക്കയം  ക്യാംപില്‍വച്ച് കൊല്ലപ്പെട്ടതായി ഇദ്ദേഹമാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേത്തുടര്‍ന്നാണ് അന്നത്തെ കരുണാകരന്‍ മന്ത്രിസഭ രാജിവച്ചത്.
ആദ്യകാല എഐഎസ്എഫ് പ്രവര്‍ത്തകനായിരുന്നു. സിപിഐ(എംഎല്‍) റെഡ്ഫഌഗിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലിസ് ക്യാംപില്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഭാര്യ സത്യഭാമ. മക്കള്‍ നിഖില്‍ (റീജ്യനല്‍ മാനേജര്‍, വിജയ ബാങ്ക് കോയമ്പത്തൂര്‍, രാഹുല്‍ (ദുബൈ).

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക