|    Apr 26 Wed, 2017 5:35 am
FLASH NEWS

രാജഗോപാലിന്റെ വൈരാഗ്യരാഷ്ട്രീയം മലപ്പുറത്ത് വിലപ്പോവില്ല: എസ്ഡിപിഐ

Published : 19th November 2016 | Posted By: SMR

മലപ്പുറം: വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയവുമായി മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപി നേതാവ് ഒ രാജഗോപാലിന്റെ നീക്കം ജില്ലയുടെ പൈതൃകം തിരിച്ചറിയാതെയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ രൂപീകരണകാലം മുതല്‍ മലപ്പുറത്തിന്റെ രക്തത്തിനു വേണ്ടി കഴുകന്‍ ചിന്തകളുമായി നടക്കുന്നവരാണ് രാജഗോപാലും കൂട്ടരും.  മലപ്പുറത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ലാദേശികള്‍ വരി നില്‍ക്കുകയാണെന്ന രാജഗോപാലിന്റെ കെണ്ടത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം ആര്‍ജ്ജവം കാണിക്കണം. താനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ശ്രീകാന്തും ജില്ലയിലെ മാതൃത്വത്തെ അപമാനിച്ച ഗോപാലകൃഷ്ണനും മലപ്പുറത്ത് അഫ്‌സ്പ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട സുബ്രഹ്മണ്യം സ്വാമിയും കള്ളപ്പണ ആരോപണവുമായെത്തിയ രാജഗോപാലുമൊക്കെ പ്രസ്താവന നടത്തുന്നതു ഒരേ കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണ്. സഹകരണ മേഖലയെ തകര്‍ത്ത് കുത്തക സാമ്പത്തിക ശക്തികള്‍ക്ക് പാതയൊരുക്കാനാണ് ബിജെപിയും രാജഗോപാലും കുഴലൂത്ത് നടത്തുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, എ സൈതലവിഹാജി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, വി എം ഹംസ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day