|    Oct 16 Tue, 2018 1:53 am
FLASH NEWS

രാജകുമാരിയില്‍ മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍

Published : 6th September 2017 | Posted By: fsq

 

രാജാക്കാട്: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്യ്ത ശക്തമായ മഴയില്‍ രാജകുമാരി ഗ്രാമപഞ്ചായത്തിലെ രണ്ടു വീടുകള്‍ അപകടാവസ്ഥയിലായി രാജകുമാരി പള്ളിപടിയിലെ മുരുകന്‍,പാണ്ടിരാജന്‍ എന്നിവരുടെ വീടുകളാണ് മുന്‍വശം ഇടിഞ്ഞു അപകടാവസ്ഥയില്‍ ആയിരിക്കുന്നത്. പാണ്ടി രാജന്റെ വീടിന്റെ മുന്‍വശം ഇടിഞ്ഞു മുരുകന്റെ വീടിന് മുകളിലേക്കാണ് പതിച്ചിരിക്കുന്നത്.ഇനിയും ശക്തമായ മഴ തുടര്‍ന്നാല്‍ ഇരു വീടുകളും നിലം പതിക്കുന്ന അവസ്ഥയിലാണ്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയിതിറങ്ങിയ ശക്തമായ മഴയിലാണ് രാജകുമാരി പള്ളിപടിയിലെ ഇരുവീടുകളും അപകടാവസ്ഥയില്‍ ആയത് ചെങ്കുത്തായ പ്രദേശമായതിനാല്‍ മണ്ണിടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.രണ്ടു തിട്ടുകള്‍ക്ക് മുകളിലായിട്ടാണ് ഇരു വീടുകളും സ്ഥിതി ചെയുന്നത്.മുരുകന്റെ വീടിന് പിന്‍വശത്തായി തിട്ടിനു മുകളിലയിട്ടാണ് പാണ്ടി രാജന്റെ വീടും നിര്‍മ്മിച്ചിരിക്കുന്നത്.ഇരു വീടുകളുടെയും മുന്‍വശത്തെ മുറ്റം ഇടിഞ്ഞ അവസ്ഥയിലാണ്.മുകളില്‍ താമസിക്കുന്ന പാണ്ടിരാജന്റെ വീടിന്റെ മുന്‍വശം ഇടിഞ്ഞു മുരുകന്റെ വീടിന്റെ പിന്നിലാണ് പതിച്ചിരിക്കുന്നത്.ഇനിയും മഴ തുടര്‍ന്നാല്‍ ഇരുവീടുകളും എപ്പവേണമെങ്കിലും നിലം പതിക്കതക്ക നിലയിലാണ്.ജീവന്‍ പണയം വെച്ചാണ്ഇരു വീടുകളിലും ഇവര്‍ കഴിയുന്നത്.അതികൃതരുടെ ഭാഗത്ത്നിന്നും എന്തെങ്കിലും സഹായം സഹായം ലഭിക്കുമെന്ന പ്രതിക്ഷയിലാണ് ഇരുവരും. മേഖലയില്‍ കനത്ത മഴ തുടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss