|    Nov 22 Wed, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രാജകുമാരനെ രക്ഷിക്കാന്‍ അവസാനം വരെയും ശ്രമം നടത്തി

Published : 21st October 2016 | Posted By: SMR

ജിദ്ദ: തുര്‍ക്കി ബിന്‍ സൗദ് ബിന്‍ രാജകുമാരനെ വാള്‍മുനയില്‍ നിന്നു രക്ഷപ്പെടുത്തുന്നതിന് അവസാനനിമിഷം വരെയും ശ്രമം തുടര്‍ന്നിരുന്നതായി റിയാദ് അല്‍സഫാ മസ്ജിദിലെ ഡോ. മുഹമ്മദ് അല്‍മസ്‌ലൂഖി പറഞ്ഞു. തിങ്കളാഴ്ച രാത്രി വളരെ വൈകിയും രാജകുമാരന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. നിരവധി അമീറുമാരും കൊല്ലപ്പെട്ട ആദില്‍ സുലൈമാന്‍ അബ്ദുല്‍ കരീം അല്‍ മുഹൈമിദയുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. അമീറുമാരും മറ്റ് ഉന്നതരും കൊല്ലപ്പെട്ടയാളുടെ പിതാവിനോട് മാപ്പു നല്‍കാന്‍ അഭ്യര്‍ഥിച്ചെങ്കിലും മകന്റെ ഘാതകനെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്നതില്‍ അദ്ദേഹം ഉറച്ചുനിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക