|    Oct 24 Wed, 2018 8:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാഘവേന്ദ്ര തീര്‍ത്ഥക്കെതിരേ ഗൗഡ സ്വാരസ്വത ബ്രാഹ്മണ ദേവസ്വം ബോര്‍ഡ്‌

Published : 11th September 2017 | Posted By: fsq

 

കൊച്ചി: മുന്‍ കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥയുടെ ശിഷ്യനായിരുന്ന രാഘവേന്ദ്ര തീ ര്‍ത്ഥക്കെതിരേ പ്രമേയം പാസാക്കി കേരള ഗൗഡ സ്വാരസ്വത ബ്രാഹ്മണ (കേരള ജിഎസ്ബി) ദേവസ്വം ബോര്‍ഡ്.ധര്‍മപ്രചാരണം നടത്തുന്നുവെന്ന വ്യാജേന കേരളത്തിലെത്തി രാഘവേന്ദ്ര തീര്‍ത്ഥ സമുദായത്തില്‍ അന്തച്ഛിദ്രം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കേരള ജിഎസ്ബി ദേവസ്വം ബോര്‍ഡ് സംസ്ഥാന യോഗം ആരോപിച്ചു. കേരളത്തിലെ ജിഎസ്ബിയുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എന്നിവര്‍ക്ക് നിവേദനം നല്‍കാനും പ്രസിഡന്റ് എസ് ദേവാനന്ദ കമ്മത്തിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കാശി മഠത്തില്‍നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് രാഘവേന്ദ്ര തീര്‍ത്ഥ. ഇദ്ദേഹത്തിനെതിരെ ആന്ധ്രയിലെ ചിറ്റൂര്‍ കടപ്പ, വാറങ്കല്‍ എന്നീ കോടതികളില്‍ നിലവിലുള്ള കേസുകളിലെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് ധര്‍മപ്രചാരണം നടത്തുന്നെന്ന വ്യാജേന കൊച്ചി എളമക്കരയില്‍ എത്തിയതെന്നും യോഗം ആരോപിച്ചു. കേരളത്തിലെ ജിഎസ്ബി ക്ഷേത്രങ്ങളൊന്നുംതന്നെ ഇദ്ദേഹത്തെ അംഗീകരിക്കുന്നില്ല എന്നിരിക്കെ ധര്‍മപ്രചരണം എന്ന വ്യാജേന കേരളത്തില്‍ വന്നത് ഇവിടത്തെ സമുദായത്തില്‍ അന്തച്ഛിദ്രം വളര്‍ത്താനാണെന്നും യോഗം ആരോപിച്ചു. കാശീമഠ് സംസ്ഥാന്‍, വാരണാസി എന്ന നാമധേയത്തില്‍ വ്യാജ ട്രസ്റ്റ് ഇദ്ദേഹവും മറ്റും ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്—തിരുന്നു. അതിനെതിരേ ബംഗളൂരു സിറ്റി സെക്ഷന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാശിമഠത്തിന്റെ യാതൊരു കാര്യങ്ങളിലും ഇയാള്‍ ഇടപെടുകയോ മഠത്തിന്റെ പേരോ മുന്‍ സ്വാമിമാരുടെ പേരുകളോ ചിത്രങ്ങളോ മഠത്തിന്റെ വിഗ്രങ്ങളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഇയാള്‍ ഉപയോഗിക്കാ നോ പാടില്ലെന്ന് വിലക്കിയിട്ടുള്ളതാണെന്നും പ്രസിഡന്റ് എസ് ദേവാനന്ദ കമ്മത്ത് പറഞ്ഞു. ജിഎസ്ബി ദേവസ്വം ബോര്‍ഡിന്റെ അംഗങ്ങളായ ക്ഷേത്രങ്ങളില്‍ അതിക്രമിച്ചു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനുള്ള ഏതൊരു നീക്കവും തടയേണ്ടതാണെന്നു യോഗം വിലയിരുത്തി. രാഘവേന്ദ്ര തീര്‍ത്ഥയുടെ കൈവശമുള്ള കാശി മഠത്തിന്റെ അമൂല്യമായ സാധനസാമഗ്രികള്‍ ഉടന്‍ കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥയെ ഏല്‍പ്പിച്ച് നിയമത്തിന് കീഴ്‌പ്പെടണമെന്ന പ്രമേയവും യോഗം പാസാക്കി. യോഗത്തില്‍ പി രംഗദാസപ്രഭു, ബി ജഗന്നാഥ ഷേണായ്, വി ശിവകുമാര്‍ കമ്മത്ത്, ആര്‍ വെങ്കടേശ്വര പൈ, വി മോഹന്‍ ഷേണായ്, വി സോമനാഥ പ്രഭു, വി ഹരി പൈ, കെ ആര്‍ വിജയകുമാര്‍ ഷേണായ്, ടി ഡി ബാലകൃഷ്ണ കമ്മത്ത്, സുരേഷ് ആര്‍ ഷേണായ്, കെ എന്‍ രാജീവ് മല്യ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss