|    Nov 16 Fri, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഖികള്‍ നീക്കം ചെയ്ത സ്‌കൂളിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചു

Published : 30th August 2018 | Posted By: kasim kzm

അഹ്മദാബാദ്: വിദ്യാര്‍ഥികളുടെ കൈത്തണ്ടയില്‍ കെട്ടിയ രാഖികള്‍ അധ്യാപകര്‍ മുറിച്ചുകളഞ്ഞുവെന്ന പരാതിയില്‍ വിശദീകരണം തേടി ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളിന് നോട്ടീസയച്ചു.മൗണ്ട് കാര്‍മല്‍ സ്‌കൂളിനാണ് നോട്ടീസയച്ചത്. രക്ഷാബന്ധന്‍ ഉല്‍സവത്തിന്റെ പിറ്റേദിവസം അഞ്ചാംതരം വിദ്യാര്‍ഥികളുടെ കൈത്തണ്ടയിലെ രാഖി അധ്യാപകര്‍ കത്രിക കൊണ്ട് അറുത്തുമാറ്റിയെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കിയിരുന്നു. സ്‌കൂളിന് നോട്ടീസ് അയച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് ചുഭാസമ അറിയിച്ചു. രാഖി അറുത്തത് അനാവശ്യമാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഖി മുറിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി, വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ പ്രകടനം നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss