|    May 24 Thu, 2018 7:34 pm
FLASH NEWS
Home   >  National   >  

‘രാം, സീത’ എന്നീ പേരുകള്‍ സിനിമാ കഥാപാത്രങ്ങള്‍ക്ക് നല്‍കരുത്: ഹിന്ദു സംഘടന

Published : 27th December 2017 | Posted By: mi.ptk

കൊല്‍ക്കത്ത: സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ‘രാം, സീത’ എന്നീ പേരുകള്‍ നല്‍കുന്നതിനെതിരെ എതിര്‍പ്പുമായി ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്ത്. ‘രൊംഗ് ബെരൊംഗേര്‍ കൊരി’ എന്ന ബംഗാളി സിനിമക്കെതിരെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ ‘രാം, സീത’ എന്നീ പേരുകള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘടന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന സെന്‍സര്‍ ബോര്‍ഡിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.


കഥാപാത്രങ്ങള്‍ക്ക് ഹൈന്ദവ ദൈവങ്ങളുടെ പേരിടുന്ന പ്രവണത ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും സംഘടനാ വക്താവ് വിവേക് സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചു.
എന്നാല്‍, തന്റെ കഥാപാത്രങ്ങള്‍ക്ക് പുരാണവുമായി യാതൊരു ബന്ധവും ഇല്ലെന്നും ശ്രദ്ധിക്കപ്പെടാനുള്ള സംഘടനയുടെ തന്ത്രം മാത്രമാണ് ഇതെന്നും സംവിധായകന്‍ രഞ്ജന്‍ ഘോഷ് പറഞ്ഞു. ഹിന്ദു കുടുംബങ്ങളിലെല്ലാം ഇത്തരം പേരുകള്‍ സാധാരണമാണ്. ഈ പേരുകളെല്ലാം മാറ്റണമെന്നും ഇനി സംഘടനകള്‍ ആവശ്യപ്പെടുമോ എന്നും ഘോഷ് ചോദിക്കുന്നു. സിനിമ റിലീസായിട്ടില്ലെന്നും ചിത്രം കാണുക പോലും ചെയ്യാതെയാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss