|    Sep 23 Sun, 2018 4:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാം വിലാസ് പാസ്വാനെതിരേ ആര്‍ജെഡി ടിക്കറ്റില്‍ മല്‍സരിക്കാന്‍ ഒരുങ്ങി മകള്‍

Published : 15th September 2018 | Posted By: kasim kzm

പട്‌ന: ലോക് ജനശക്തി പ്രസിഡന്റ് രാം വിലാസ് പാസ്വാന്‍ രാഷ്ട്രീയത്തില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ച് മകള്‍ രംഗത്ത്. സഹോദരനായ ചിരാഗ് പാസ്വാന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയെന്നതു മാത്രമേ തന്റെ പിതാവിന്റെ ചിന്തയിലുള്ളൂവെന്നും പെണ്‍മക്കളെ അവഗണിക്കുകയാണെന്നും മകള്‍ ആശ പാസ്വാന്‍ ആരോപിച്ചു.
ആര്‍ജെഡി സീറ്റ് നല്‍കുകയാണെങ്കില്‍ പാസ്വാനെതിരേ ഹാജിപൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്നും ആശ പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചിരാഗിനെ എല്‍ജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയപ്പോഴും തന്നെ പരിഗണിച്ചില്ല. ചിരാഗ് നിലവില്‍ ബിഹാറിലെ ജാമുലി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. പാസ്വാന്റെ ആദ്യഭാര്യയായ രാജ്കുമാരി ദേവിയിലുള്ള രണ്ടു പെണ്‍മക്കളില്‍ ഒരാളാണ് ആശ. രണ്ടാമത്തെ ഭാര്യയായ റീനയിലുള്ള മകനാണ് ചിരാഗ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss