|    Nov 22 Wed, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാംനരേശ് യാദവ് അന്തരിച്ചു

Published : 23rd November 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി രാംനരേശ് യാദവ് (90) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 2011 മുതല്‍ 2016 സപ്തംബര്‍ വരെ മധ്യപ്രദേശ് ഗവര്‍ണറായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് യാദവ് ആരോപണ വിധേയനായി. എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കിയിരുന്നു. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഗവര്‍ണര്‍ രാംനായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക