|    Dec 14 Thu, 2017 9:41 am
FLASH NEWS
Home   >  National   >  

രാംദേവ് ഫുട്‌ബോള്‍ കളിക്കാനിറങ്ങിയപ്പോള്‍ : ചിത്രങ്ങള്‍ കാണാം

Published : 25th July 2016 | Posted By: G.A.G

    rd1ന്യൂഡല്‍ഹി: ആയുര്‍വേദ മരുന്നുകച്ചവടവും നൂഡില്‍സ് വില്‍പനയും യോഗയും രാഷ്ട്രീയവും മാത്രമല്ല,  ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് താനെന്ന തെളിയിച്ചിരിക്കുകയാണ് ബാബാ രാംദേവ്.

rd 4

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ബോളിവുഡ് താരങ്ങളും പാര്‍ലമെന്റംഗങ്ങളും തമ്മില്‍ നടന്ന പ്രദര്‍ശന മല്‍സരത്തിലാണ് രാംദേവ് ഫുട്‌ബോള്‍ കളിക്കാനിറങ്ങിയത്. തന്റെ സ്ഥിരം കാവിവേഷത്തിനു ചേരുന്ന കാവിനിറത്തിലുള്ള അടിപൊളി സ്‌പോര്‍ട്‌സ് ഷൂസണിഞ്ഞായിരുന്നു പ്രകടനം.

rd 3

പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത്, ബേട്ടി ബചാവോ പദ്ധതികളുടെ ധനശേഖരണാര്‍ഥമുള്ള പ്രചരണിത്തിനായാണ് രാംദേവ് കളത്തിലിറങ്ങിയത്. ആധുനിക് എന്ന സ്വകാര്യ ആര്‍ട്ട് ഗ്യാലറിയാണ് മല്‍സരം സംഘടിപ്പിച്ചത്. അഭിഷേക് ബച്ചന്‍ നയിച്ച ബോളിവുഡ് ടീമില്‍ രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, ദിനോ മോറിയ, തുടങ്ങിയ

താരങ്ങള്‍ അണിനിരന്നപ്പോള്‍ കേന്ദ്രമന്ത്രി ബബുള്‍ സുപ്രിയോയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റംഗങ്ങളുടെ ടീമില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ പ്രസൂന്‍ ബാനര്‍ജിയടക്കമുള്ള പ്രമുഖര്‍ കളത്തിലിറങ്ങി.

rd 5

rd 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക