|    May 23 Tue, 2017 6:17 pm
FLASH NEWS

രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് കമ്പനിക്കെതിരെ 30ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം

Published : 2nd August 2016 | Posted By: sdq

ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റ്ഡ് കമ്പനിയുടെ പരസ്യങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കി.
2015 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെ 33 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമം ലംഘിച്ച് പരസ്യം നല്‍കിയതിന്റെ പേരിലാണ് മിക്കപരാതികളും ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day