|    Dec 18 Mon, 2017 6:54 am
FLASH NEWS
Home   >  Sports  >  Cricket  >  

രഹാനെയ്ക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 481 റണ്‍സ്

Published : 6th December 2015 | Posted By: swapna en

KOHLI-LAST

ന്യൂഡല്‍ഹി:  ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 481 റണ്‍സ്. രണ്ടാംമിന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ തങ്ങളുടെ രണ്ടാമിന്നിങ്‌സ് 267 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. അജിങ്ക്യാ രഹാനെ(100*)യുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് നാലാം ദിനമായ ഇന്ന് ഇന്ത്യ കൂറ്റന്‍ റണ്‍സിന്റെ ലീഡ് നേടിയത്. കോഹ്‌ലി(88)റണ്‍സെടുത്ത് പുറത്തായി. ഇന്നലെ നാലുവിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്താണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. ഇന്ന് കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഹാനെ കഴിഞ്ഞ ഇന്നിങിസിലും സെഞ്ചുറി നേടിയിരുന്നു.
തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ 481 റണ്‍സ് ലക്ഷ്യം മുന്നില്‍വയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss