|    Jun 25 Mon, 2018 4:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രഹസ്യ പീഡന കേന്ദ്രങ്ങള്‍ വീണ്ടുംസജീവമാക്കാനൊരുങ്ങി സിഐഎ

Published : 28th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്തതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ നിയന്ത്രണത്തിലുള്ള രഹസ്യ തടവറകള്‍ വീണ്ടും സജീവമായേക്കുമെന്ന് റിപോര്‍ട്ട്. ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരിക്കെ സപ്തംബര്‍ 11 ആക്രമണങ്ങള്‍ക്കു ശേഷമാണ് ബ്ലാക്ക് സൈറ്റുകള്‍ എന്നറിയപ്പെടുന്ന രഹസ്യ തടവറകള്‍ യുഎസ് ആരംഭിച്ചത്. രഹസ്യകേന്ദ്രങ്ങളില്‍ സൈന്യം നടത്തുന്ന ക്രൂരമായ ചോദ്യം ചെയ്യലാണ് ബ്ലാക്ക് സൈറ്റ് എന്ന പേരില്‍ കുപ്രസിദ്ധമായത്. ഇത്തരത്തില്‍ 100ലധികം തടവറകള്‍ യുഎസിനുണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തെ പകുതിയോളം രാജ്യങ്ങളിലും യുഎസ് ഇത്തരത്തില്‍ ജയിലുകള്‍ക്കായി ഇടം കണ്ടെത്തിയിരുന്നു. 2001ലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനുശേഷം മാസങ്ങള്‍ക്കകം യുഎസ് താല്‍ക്കാലിക തടവുകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. കിഴക്കന്‍ യൂറോപിലെ വനമേഖലകള്‍, അഫ്ഗാനിലെ വ്യോമ താവളങ്ങള്‍, ഇറാഖ്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലെ വ്യോമ താവളങ്ങള്‍ എന്നിവിടങ്ങളിലാണ് തടവറകള്‍ ആരംഭിച്ചത്. ഭീകരവിരുദ്ധ യുദ്ധമെന്ന പേരിലുള്ള യുഎസിന്റെ സൈനിക നടപടികളുടെ ഭാഗമായായിരുന്നു രഹസ്യ തടവറകളും. ഇത്തരം തടവറകളിലുള്ളവരെ പിന്നീട് ഗ്വാണ്ടാനമോയിലേക്ക് മാറ്റിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പീഡനങ്ങള്‍ ഫലപ്രദമാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ പുതിയ യുഎസ് പ്രസിഡന്റും ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയായാണ് ഈ അഭിപ്രായപ്രകടനം വിലയിരുത്തപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss