|    Sep 21 Fri, 2018 7:24 am
FLASH NEWS

രഹസ്യ പരിശോധന: കാരശ്ശേരിയില്‍ ജിയോളജിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു

Published : 22nd August 2018 | Posted By: kasim kzm

മുക്കം: ഇരുപതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ആരെയും അറിയിക്കാതെ രഹസ്യമായി കണക്കെടുക്കാനെത്തിയ ജിയോളജിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞു. കാരശ്ശേരി സണ്ണിപ്പടിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ജിയോളജിസ്റ്റ് ഒറ്റക്ക് സ്ഥലത്ത് പരിശോധന നടത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു.ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. കൂടുതല്‍ പേര്‍ സംഘടിച്ചെത്തിയതോടെ ജിയോളജിസ്റ്റ് വാഹനത്തില്‍ കയറി സ്ഥലം വിട്ടു. ക്വാറി മാഫിയയെ സഹായിക്കുന്നതിനായാണ് ആരെയും അറിയിക്കാതെ പരിശോധന നടത്തിയതെന്നും ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ പോലും പോയി നോക്കാതെ റോഡരികില്‍ വന്ന് കണക്കെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തില്‍ വ്യാപകമായി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെയാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു. സംഭവം എംഎല്‍എ മുഖേന ബന്ധപ്പെട്ട മന്ത്രിയെ അറിയിച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു. അതേ സമയം പഞ്ചായത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് കൂടുതലും ക്വാറി മേഖലയില്‍ തന്നെയെന്ന് ഉറപ്പിച്ച് പറയാമെങ്കിലും ഇത്തരത്തിലുള്ള പ്രചരണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിട്ട് ക്വാറികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ സമ്മര്‍ദ്ദമുണ്ടന്നാണ് വിവരം. ഇന്നലെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മണ്ണ് സംരക്ഷണ- മണ്ണ് പര്യവേക്ഷണ വിഭാഗം പരിശോധന നടത്തി. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം ടി രന്‍ജിത്ത്, ഓവര്‍സിയര്‍മാരായ ബാബുരാജ്, ടി അനില്‍ കുമാര്‍ നേതൃത്വത്തിലാണ് പരിശോധന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss