|    Dec 18 Mon, 2017 9:03 am
Home   >  Todays Paper  >  page 9  >  

രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കല്‍: ദക്ഷിണ കൊറിയ- ജപ്പാന്‍ ധാരണ

Published : 23rd November 2016 | Posted By: SMR

സോള്‍: ഉത്തര കൊറിയയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ദക്ഷിണ കൊറിയയും ജപ്പാനും ധാരണയിലെത്തും. ഉത്തര കൊറിയയുടെ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇരു രാജ്യങ്ങളും പങ്കുവയ്ക്കും. ഈ ആഴ്ച ഒപ്പുവയ്ക്കുന്ന കാരാറിനു ശേഷമായിരിക്കും വിവരങ്ങള്‍ കൈമാറുക.
അതേസമയം, 1910- 1945 കാലയളവില്‍ കൊറിയക്കെതിരായ അക്രമത്തിനു നേതൃത്വം നല്‍കിയ ജപ്പാനെ വിശ്വാസത്തിലെടുക്കുന്നതില്‍ രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമാണ്. മുമ്പ് നടത്തിയ അക്രമങ്ങളില്‍ മാപ്പ് പറയാത്ത ജപ്പാനുമായി വിവരങ്ങള്‍ കൈമാറരുതെന്നാവശ്യപ്പെട്ട് തലസ്ഥാനമായ സോളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ തിങ്കളാഴ്ച പ്രക്ഷോഭം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss