|    Aug 18 Fri, 2017 2:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രഹസ്യമൊഴി : പള്‍സര്‍ സുനി 16ന് അപേക്ഷ സമര്‍പ്പിക്കും

Published : 10th August 2017 | Posted By: fsq

 

അങ്കമാലി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിക്ക് രഹസ്യമൊഴി നല്‍കുന്നതിനായി ഈ മാസം 16ന് അപേക്ഷ നല്‍കുമെന്ന് അഡ്വക്കറ്റ് ബി എ ആളൂര്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിയുന്ന 16നു തന്നെ രഹസ്യമൊഴി നല്‍കുവാനാണ് ശ്രമം. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം പ്രതിയെ രഹസ്യമായി ചോദ്യംചെയ്യണമെന്ന് പോലിസ് ആവശ്യം അസാധാരണമാണ്. അതുകൊണ്ട് പള്‍സര്‍ സുനിയെ ഇനി പോലിസ് ചോദ്യംചെയ്യുന്നത് എതിര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്- അഡ്വക്കറ്റ് ബി എ ആളൂര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക