|    May 24 Wed, 2017 9:47 am
FLASH NEWS

രശ്മി 74ാം രാജ്യാന്തര ചലച്ചിത്രമേള നാളെ തുടങ്ങും

Published : 11th March 2016 | Posted By: SMR

മലപ്പുറം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, മലപ്പുറം നഗരസഭ, ഡിറ്റിപിസി മലപ്പുറം, എന്നിവയോടൊപ്പം രശ്മി ഫിലിം സൊസൈറ്റിയുടെ ചലചിത്രമേളക്ക് നാളെ ഒ എന്‍ വി നഗറില്‍ (വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മലപ്പുറം ടൗണ്‍ഹാള്‍) തുടക്കമാവും.രണ്ട് നാളുകളിലായി നടക്കുന്ന ചലചിത്രമേള നാളെ വൈകീട്ട് 5.30ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചലച്ചിത്രോത്സവ പതിപ്പ് പ്രകാശനം ചെയ്യും. എംഎല്‍എമാരായ പി.ശ്രീരാമകൃഷ്ണന്‍, പി ഉബൈദുളള, എന്നിവര്‍ ഏറ്റുവാങ്ങും.ഉദ്ഘാടകന് മലപ്പുറം പൗരാവലിയുടെ ആദരഫലകം നഗരസഭാധ്യക്ഷ സി എച്ച് ജമീല നല്‍കും. ഡി—റ്റിപിസി സെക്രട്ടറി വി ഉമ്മര്‍കോയ,നഗരസഭാംഗങ്ങളായ ഹാരിസ് ആമിയന്‍, സലീന റസാഖ് എന്നിവരും, വി ശശികുമാര്‍, കെ എസ് മണി, വി പി അനില്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ വി ഹരിദാസന്‍ ആശംസകളര്‍പ്പിക്കും.ഫെസ്റ്റിവല്‍ ഡയരക്ടര്‍ മണമ്പൂര്‍ രാജന്‍ബാബു ആധ്യക്ഷ്യം വഹിക്കും. സെക്രട്ടറി അനില്‍.കെ കുറുപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തും.സംഘാടക സമിതി ചെയര്‍മാന്‍ കെ പി അനില്‍,കോ-ഓര്‍ഡിനേറ്റര്‍ ഹനീഫ് രാജാജി സംസാരിക്കും.തുടര്‍ന്ന് ബര്‍ളിന്‍ ചലച്ചിത്രോത്സവത്തില്‍ ക്രിസ്റ്റല്‍ ബയര്‍ പുരസ്‌കാരം നേടിയ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.
ചലച്ചിത്രപ്രദര്‍ശനം എല്ലാദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും. ഞായറാഴ്ച വൈകീട്ട് 4.30ന് സംവിധായകര്‍ക്കൊപ്പം എന്ന തുറന്ന വേദിയില്‍ നരണിപ്പുഴ ഷാനവാസ്, ജ്യോതിപ്രകാശ്, ഡോ.ഗോപു, ഉണ്ണികൃഷ്ണന്‍ ആവള,സുമോദ്, മുഹസിന്‍ പരാരി എന്നീ സംവിധായകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഡോ.എസ്. സഞ്ജയ് മോഡറേറ്ററാകും.
വാര്‍ത്താസമ്മേളനത്തില്‍സംഘാടകസമിതി രക്ഷാധികാരികളായ ഹാരിസ് ആമിയന്‍,വി ഉമ്മര്‍കോയ, ഫെസ്റ്റിവല്‍ ഡയരക്റ്റര്‍ മണമ്പൂര്‍ രാജന്‍ബാബു, ജനറല്‍ കണ്‍വീനര്‍ അനില്‍.കെ കുറുപ്പന്‍,മീഡിയ കമ്മിറ്റി കണ്‍വീനര്‍ പി സി പ്രശോഭ്,കോ.ഓര്‍ഡിനേറ്റര്‍ ഡോ.എസ് സഞ്ജയ്, എ ബാബു പങ്കെടുത്തു. വിവരങ്ങള്‍ക്ക്- 9447395360, 9496361716.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day