|    Nov 20 Mon, 2017 9:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രവീന്ദ്ര ജഡേജയ്ക്ക് മൂന്നാം ടെസ്റ്റില്‍ വിലക്ക്‌

Published : 7th August 2017 | Posted By: fsq

 

കൊളംബോ: ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് കളിക്കുന്നതിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ് ജഡേജയ്ക്ക് ഐസിസി ഒരു മല്‍സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് ആറ് ഡീ മെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് ജഡേജയ്ക്ക് വിനയായത്. 2016ല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെ പിച്ചിലൂടെ ഓടിയതിന് മൂന്ന് ഡി മെറിറ്റ് ജഡേജയ്ക്ക് ലഭിച്ചിരുന്നു. രണ്ടാം ടെസ്റ്റിനിടയ്ക്ക് ജഡേജയുടെ പന്തില്‍ റണ്ണിന് ശ്രമിച്ച ദിമുത് കരുണരത്‌നയ്‌ക്കെതിരെ അപകടകം സൃഷ്ടിക്കുന്ന തരത്തില്‍ ത്രോ ചെയ്തതോടെ മൂന്ന് ഡീ മെറിറ്റ് പോയിന്റുകള്‍ കൂടി  ജഡേജയ്ക്ക് ലഭിച്ചു. ഇത് ക്രിക്കറ്റ് താരങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ 2.2.8 അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് അംപയര്‍മാരായ റോഡ് ടക്കറും ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡും റിപോര്‍ട്ട് നല്‍കിയിരുന്നു. വിലക്കിനെക്കൂടാതെ മാച്ച്ഫീയുടെ 50 ശതമാനം തുക പിഴയും അടക്കണം. ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ഇന്നിങ്‌സ് ജയം സമ്മാനിച്ചത്. ജഡേജയുടെ അഭാവത്തില്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക