|    May 29 Mon, 2017 12:15 am
FLASH NEWS

രവീന്ദ്രന്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

കൂത്തുപറമ്പ്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സി വി രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. വെണ്ടുട്ടായിലെ പ്രനൂബ് ബാബു(30)വിനെയാണ് പ്രത്യേകാന്വേഷണ സംഘത്തലവന്‍ നര്‍ക്കോട്ടിക് ഡിവൈഎസ്പി വി എന്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സഭവം. കേസില്‍ നേരത്തേ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മമ്പറം കേളാലൂരിലെ ശ്രീനിലയത്തില്‍ എ ശരത്(28), കീഴത്തൂര്‍ വായനശാലക്ക് സമീപം കോമത്ത് ഹൗസില്‍ ലാലു എന്ന് വിളിക്കുന്ന ശ്രീനിലേഷ്(24), പാതിരിയാട്ടെ കൂളിച്ചാല്‍ ഹൗസില്‍ മിഥുന്‍(27), കേളാലൂരിലെ പറമ്പത്ത് ഹൗസില്‍ ഷഗിന്‍(30) എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. ധര്‍മടം നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി പിണറായി വിജയന്റെ ആഹ്ലാദപ്രകടനം വെണ്ടുട്ടായി പുത്തങ്കണ്ടം ഭാഗത്തേക്ക് പോവുന്നതിനിടെയാണ് ബോംബേറുണ്ടായത്. ബോംബേറിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ പിന്നാലെയെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണു സിപിഎം ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day