|    Mar 27 Mon, 2017 10:22 am

രവി ശാസ്ത്രി ഐസിസിയില്‍ നിന്ന് രാജിവച്ചു

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി മാധ്യമ പ്രതിനിധി സ്ഥാനം രാജിവച്ചു.
തികച്ചും വ്യക്തിപരമായ കാരണംകൊണ്ടാണ് കമ്മിറ്റിയില്‍ നിന്നും രാജിവയ്ക്കുന്നതെന്നാണ് ശാസ്ത്രി മാധ്യങ്ങളോട് പ്രതികരിച്ചത്. കമന്റേറ്ററായും വി വിധ മാധ്യങ്ങളിള്‍ കോളമിസ്റ്റായും പ്രവത്തിക്കേണ്ട തിരക്ക് മൂലമാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വിശദീകരണം.
അതേസമയം ഐസിസി ചെയര്‍മാനായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ദേശീയ ടീം മുഖ്യ പരിശീലകനാക്കിയതിനു പിറകെയാണ് ശാസ്ത്രിയുടെ രാജി പ്രഖ്യാപനം. പരിശീലകസ്ഥാനത്തേക്ക് ബിസിസിഐ നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാത്തതില്‍ ക്രി ക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗം സൗരവ് ഗാംഗുലിയടക്കമുള്ളവരുടെ വിമര്‍ശനം ശാസ്ത്രി ഏറ്റുവാങ്ങിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക