|    Jul 21 Fri, 2017 8:08 am
FLASH NEWS
Home   >  Sports  >  Cricket  >  

രവി ശാസ്ത്രിയുടെ വഴിക്ക് ബിസിസിഐ: ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിങ് കോച്ച്‌

Published : 18th July 2017 | Posted By: ev sports


ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് കോച്ചായി ഭരത് അരുണിനെ ബിസിസിഐയുടെ ഇടക്കാല സമിതി നിയമിച്ചു. നേരത്തെ ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണനും സൗരവ് ഗാംഗുലിയും ഉള്‍പ്പെടുന്ന ഉപദേശക സമിതി സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായി നിയമിച്ചെങ്കിലും ഇന്ത്യയുടെ പുതിയ പരിശീലകന്‍ രവി ശാസ്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് സഹീറിന്റെ നിയമനത്തെ ബിസിസിഐ എതിര്‍ത്തിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് ഭരത് അരുണിന്റെ നിയമനം. രവി ശാസ്ത്രി ഇന്ത്യയുടെ ഡയറക്ടറായി ഇരുന്ന 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഭരത് അരുണായിരുന്നു ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍. ആര്‍ ശ്രീധര്‍ ഫീല്‍ഡിങ് കോച്ചായി തുടരുമ്പോള്‍ സഞ്ജയ് ബംഗാര്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകസ്ഥാനത്തുമുണ്ടാവും.
നേരത്തെ, ബിസിസിഐ ഉപദേശക സമിതി സഹീര്‍ ഖാനെ ബൗളിങ്് പരിശീലകനായും  രാഹുല്‍ ദ്രാവിഡിനെ വിദേശ പര്യടനത്തിനുള്ള ബാറ്റിങ്് പരിശീലകനായും നിശ്്ചയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പരമാവധി 150 ദിവസം മാത്രമേ ഒരു വര്‍ഷം ചെലവഴിക്കാന്‍ പറ്റൂ എന്ന് സഹീര്‍ ഖാന്‍അറിയിക്കുകയായിരുന്നു. ഫുള്‍ ടൈം ബൗളിങ് പരിശീലകനാവണണെങ്കില്‍ വര്‍ഷം 250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഭരത് അരുണ്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി എത്തുന്നത്.
രാഹുല്‍ ദ്രാവിഡിന് ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ പരിശീലകസ്ഥാനത്തോടൊപ്പം ഇന്ത്യ എ ടീമിന്റെ ചുമതലകൂടിയുണ്ട്. അക്കാരണത്താല്‍ വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം പോകുന്നത് ജൂനിയര്‍ ടീമുകളെ പ്രതിസന്ധിയിലാക്കുമെന്ന് കണക്കിലെടുത്താണ് ബിസിസിഐ ദ്രാവിഡിന്റെ നിയമനത്തെ തടഞ്ഞത്.
്ശ്രീലങ്കന്‍ പര്യടനമാണ് പുതിയ പരിശീലകരുടെ കീഴില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. ഈ മാസം 26 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റിയും ഉള്‍പ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക