|    Nov 18 Sat, 2017 4:36 am
Home   >  Sports  >  Cricket  >  

രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കും

Published : 27th June 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാന്‍ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറുമായിരുന്ന രവിശാസ്ത്രി അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേക്കാണ് രവിശാസ്ത്രി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 2014-16 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലും ഇന്ത്യ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും രവി ശാസ്ത്രി അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിയെ മറികടന്ന് കുംബ്ലെ ഇന്ത്യയുടെ പരിശീലകനാവുകയായിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്നാണ് കുംബ്ലെ പരിശീലകസ്ഥാനം രാജിവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക