|    Jul 18 Wed, 2018 12:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രവിചന്ദ്ര അശ്വിന് മടങ്ങിവരാന്‍ ബുദ്ധിമുട്ടേണ്ടിവരും : ഹര്‍ഭജന്‍ സിങ്‌

Published : 24th September 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന് ഏകദിനത്തിലേക്ക് മടങ്ങിയെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഹര്‍ഭജന്‍ സിങ്. ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ ആസ്‌ത്രേലിയക്കെതിരായ ആദ്യ മൂന്ന് മല്‍സരത്തിലും അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചിരുന്നു. അക്‌സര്‍ പട്ടേലിന്റെ പരിക്കിനെത്തുടര്‍ന്ന് ജഡേജയെ പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ട് മല്‍സരവും കളിപ്പിച്ചില്ല. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും മികച്ച ഫോം പുറത്തെടുക്കുന്ന സാഹചര്യത്തില്‍ അശ്വിനെയും ജഡേജയെയും എങ്ങനെ സെലക്ടര്‍മാര്‍ പരിഗണിക്കുമെന്ന് കണ്ടറിയാമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കുവേണ്ടി ഏകദിന ഹാട്രിക്ക് നേടിയ കുല്‍ദീപ് യാദവിനെ ഹര്‍ഭജന്‍ അഭിനന്ദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss