|    Jul 23 Mon, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രവിചന്ദ്ര അശ്വിന്‍ രഞ്്ജി ട്രോഫിയില്‍ കളിക്കും

Published : 28th September 2017 | Posted By: fsq

 

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന് വേണ്ടി ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍ കളിക്കുമെന്ന് റിപോര്‍ട്ടുകള്‍. തമിഴ്‌നാടിന്റെ ആദ്യ മല്‍സരത്തില്‍ അശ്വിന്‍ കളിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ടീം വിശ്രമം അനുവദിച്ച അശ്വിന്‍ ഇംഗ്ലീഷ് കൗണ്ടി മല്‍സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പ്രതീക്ഷയിലാണ്. 2016 തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അശ്വിന്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിന്‍ഡീസ് പര്യടനം വന്നതിനാല്‍ അദ്ദേഹത്തെ തമിഴ്‌നാടിന് ലഭിച്ചില്ല. എന്നാല്‍ ഇത്തവണ രഞ്ജി ട്രോഫിയില്‍ അശ്വിന്‍ കളിച്ചാല്‍ തമിഴ്‌നാട് ടീമിന് അത് ഏറെ പ്രചോദനം നല്‍കുമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss