|    Sep 23 Sat, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രമ്യയുടെ കാറിന് നേരേ ബിജെപി പ്രവര്‍ത്തകരുടെ മുട്ടയേറ്

Published : 26th August 2016 | Posted By: SMR

മംഗളൂരു: മുന്‍ കോണ്‍ഗ്രസ് എംപിയും ചലച്ചിത്ര താരവുമായ രമ്യക്കെതിരേ ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അവരുടെ കാറിനു നേരെ ചീമുട്ടയെറിയുകയും ചെയ്തു. പാകിസ്താന്‍ നരകമല്ല എന്ന രമ്യയുടെ പരാമര്‍ശമാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു. പാകിസ്താനിലേക്ക് പോവുന്നത് നരകത്തില്‍ പോവുന്നതിനു തുല്യമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് പാകിസ്താന്‍ നരകമല്ലെന്ന് രമ്യ പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക