|    Aug 20 Sun, 2017 4:05 am
FLASH NEWS

രമ്യമാക്കാവുന്ന കേസുകള്‍ അദാലത്തുകളിലൂടെ പരിഹാരം കാണണം : ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍

Published : 13th August 2017 | Posted By: fsq

 

പത്തനാപുരം: പ്രശ്‌നങ്ങള്‍ക്ക് കേസുകളിലൂടെ പരിഹാരം കാണാന്‍ കോടതികളിലേക്ക് പോകുന്നവര്‍ രമ്യമായി പരിഹരിക്കാനാവുന്നവയില്‍ അദാലത്തുകളിലൂടെ പരിഹാരം കാണണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍. ഗാന്ധിഭവനില്‍ കേരള ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പുനലൂര്‍ പത്തനാപുരം ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാഅദാലത്തും നിയമ ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്ന നീതി നിര്‍വ്വഹണ സംവിധാനത്തിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുന്നില്ല. കോടതികളുടെ സിസ്റ്റം എങ്ങിനെയാണെന്ന് ധാരണയില്ലാത്തതും മനസ്സിലാക്കാത്തതുമാണ് അതിന് കാരണം. നിലവിലുള്ള കേസ്സുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതു തുടരുമ്പോള്‍ ഒന്നരലക്ഷം കേസുകളാണ് ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നത്. പരമാവധി കേസുകള്‍ കോടതിയിലെത്തും മുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയണം.  ജസ്റ്റീസ് പി ബി സുരേഷ്‌കുമാര്‍ പറഞ്ഞു.ചടങ്ങില്‍ പുനലൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. രാജീവന്‍ അധ്യക്ഷത വഹിച്ചു.  ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍പുനലൂര്‍ സബ്ജഡ്ജ് കെ ലില്ലിക്കുട്ടി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്. വേണുഗോപാല്‍, സാമൂഹിക ക്ഷേമ ബോര്‍ഡ് അംഗം ഷാഹിദാകമാല്‍, അഡ്വ. ജി. വാസവന്‍, പുനലൂര്‍പത്തനാപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി ഷിബു തോമസ്, ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി, ഗാന്ധിഭവന്‍ വൈസ്‌ചെയര്‍മാന്‍ പി എസ് അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി ഭുവനചന്ദ്രന്‍, സിഇഒ എച്ച് സലിംരാജ്, നടന്‍ ടി പി മാധവന്‍ എന്നിവര്‍ സംസാരിച്ചു. അദാലത്തില്‍ 15 കേസ്സുകള്‍ തീര്‍പ്പാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക