|    Feb 23 Thu, 2017 1:24 pm
FLASH NEWS

രമേശ് ചെന്നിത്തല മെഡിക്കല്‍ കോളജ് ലിഫ്റ്റില്‍ കുടുങ്ങി

Published : 7th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പോലിസ് മര്‍ദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ഡിസിസി പ്രസിഡണ്ട് പി എ മാധവന്‍, അനില്‍ അക്കര എംഎല്‍എ, ജോസഫ് ചാലിശ്ശേരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കന്മാര്‍ മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ 35 മിനിറ്റോളം കുടുങ്ങി.
നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ജിക്കല്‍ വാര്‍ഡിലുള്ള ലിഫ്റ്റാണ് പ്രവര്‍ത്തനം നിലച്ചത്. അരമണിക്കൂറിന് ശേഷം വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമനസേനാവിഭാഗം ലിഫ്റ്റിന്റെ വാതില്‍ കുത്തിപ്പൊളിച്ച് ഇവരെ പുറത്തെത്തിച്ചത്. മെഡിക്കല്‍ കോളജില്‍ 22ഓളം ലിഫ്റ്റുകളും പതിനഞ്ചോളം ജീവനക്കാരും സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും ഇവരാരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക