|    May 23 Tue, 2017 3:15 am
FLASH NEWS

രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ്

Published : 27th May 2016 | Posted By: mi.ptk

CHENNITHALA

തിരുവന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണ. ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനാവും.പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് ചെയര്‍മാന്‍ ആകുന്നതായിരുന്നു പതിവ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ യാതൊരു വിധത്തിലുമുള്ള തര്‍ക്കങ്ങളുമുണ്ടാകരുതെന്ന അഭിപ്രായത്തെതുടര്‍ന്നാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും. വിജയിച്ച എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പിലുള്ളവരാണ്. ഇതാണ്  രമേശ് ചെന്നിത്തലയ്ക്ക് സാധ്യത വര്‍ദ്ധിപ്പിച്ചത്. പ്രതിപക്ഷനേതാവാകാന്‍ ഇല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day